വടകരയുടെ ചരിത്രം തിരുത്തും: കെ കെ രമ

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയുടെ ചരിത്രം തിരുത്തുമെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമ. യുഡിഎഫ് സമ്മര്‍ദം കാരണമല്ല സ്ഥാനാര്‍ത്ഥിയായത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ തീരുമാനം ആണെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം ഇല്ലെന്നും രമ.
വടകരയിലെ ജനം സ്ഥാനാര്‍ത്ഥിത്വത്തെ നെഞ്ചിലേറ്റിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇത്തവണ നിയമസഭയില്‍ ചന്ദ്രശേഖരന്റെ ശബ്ദം മുഴങ്ങുമെന്നും രമ. വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ താനാണ് നിര്‍ദേശിച്ചത്. വേണു ഉള്‍പ്പെടെ തന്റെ പേരാണ് നിര്‍ദേശിച്ചതെന്നും കെ കെ രമ.
Story Highlights -k k rama, rsp, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here