പേരാമ്പ്ര സീറ്റ്; യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു; ലീഗിന് നല്‍കരുതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം

കോഴിക്കോട് പേരാമ്പ്ര യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു. കോണ്‍ഗ്രസ് മുസ്ലിം ലീഗിന് വിട്ടുനല്‍കിയ സീറ്റിലാണ് തര്‍ക്കം. കോണ്‍ഗ്രസിനുള്ളിലും ലീഗിനുള്ളിലും സീറ്റിനെ ചൊല്ലി വിവാദങ്ങള്‍ തുടരുകയാണ്. തുടര്‍ന്ന ലീഗില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയാണെന്നും വിവരം.
മുസ്ലിം ലീഗിന് സീറ്റ് നല്‍കരുതെന്ന നിലപാടില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഉറച്ച് നില്‍ക്കുന്നു. സി എച്ച് ഇബ്രാഹിം കുട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി പേരാമ്പ്രയില്‍ പരസ്യ പ്രകടനം നടന്നു. എന്നാല്‍ സി എച്ച് ഇബ്രാഹിം കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.
അതേസമയം പേരാമ്പ്രയില്‍ പേയ്ഡ് സീറ്റാണെന്ന ആരോപണവുമായി ലീഗ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി. ഇവര്‍ പാണക്കാട് ഹെെദരലി ശിഹാബ് തങ്ങളെ കണ്ടു. മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നും ആരോപണം.
Story Highlights -congress, muslim league, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here