Advertisement

പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ; വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക

March 17, 2021
1 minute Read
TMC manifesto West Bengal

പ്രതിവർഷം അഞ്ച് ലക്ഷം തൊഴിൽ ഉൾപ്പെടെ വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക. തന്റെ ജീവിതം മുഴുവൻ ബംഗാളിലെ വികസനത്തിനുവേണ്ടി ഉഴിഞ്ഞു വച്ചതെന്നും മമത ബാനർജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.

മാ, മതി, മനുഷ് എന്നിവക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനർജി നിർണ്ണായക തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിക്കിയത്. സ്ത്രികൾ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രകടനപത്രികയിലെ പ്രധാന പരിഗണന. പ്രതിവർഷം 5 ലക്ഷം തൊഴിൽ, 5 ലക്ഷം തൊഴിലിടങ്ങൾ, കർഷകർക്കുള്ള പ്രതിവർഷ ധനസഹായം 6000 ത്തിൽ നിന്നും 10000മാക്കി ഉയർത്തും, റേഷൻ വിട്ടിൽ എത്തിക്കും, അർഹരായ വിദ്യാർത്ഥികൾക്ക് 10 ലക്ഷം വരെ പരിധിയുള്ള ക്രഡിറ്റ് കാർഡ് എന്നിവയാണ് പ്രധാനവാഗ്ദാനങ്ങൾ. കൂടുതൽ വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാൻ പ്രത്യേക ദൗത്യ സംഘത്തെ രൂപികരിക്കും എന്നും വാഗ്ദാനമുണ്ട്. മഹിഷ്യ, തിലി ഉൾപ്പെടെ 4 വിഭാഗങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് പ്രഖ്യാപനം.

മുൻ വാഗ്ദാനങ്ങൾ 100% പാലിച്ചതായും, തന്റ ജീവിതം ബംഗാളിനായി ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നും മമത പറഞ്ഞു. പ്രകടന പത്രികക്ക് പിന്നാലെ പ്രചാരണം തീവ്രമാക്കാനാണ് തൃണമൂലിന്റെ പദ്ധതി.

സ്ഥാനാർത്ഥി പട്ടികക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ ഉണ്ടായ പൊട്ടിത്തെറി മുതലെടുക്കാനാണ് തീരുമാനം. അതേസമയം, അടുത്ത ആഴ്ചയിൽ 4 ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ പ്രചരണം നടത്തും.

Story Highlights – TMC manifesto for West Bengal elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top