തിരുവനന്തപുരം നഗരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന മൊത്തവില്‍പനക്കാരന്‍ അറസ്റ്റില്‍

നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരവുമായി ഒരാള്‍ പിടിയില്‍. തിരുവനന്തപുരം മണക്കാട് സമാധി സ്ട്രീറ്റില്‍ ശ്രീനഗറില്‍ രാജേഷ് കുമാറിനെയാണ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ടീമിന്റെ സഹായത്തോടെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയുന്നതിനായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, നഗരത്തിലെ ചില്ലറ വില്‍പനക്കാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ മൊത്തവില്‍പന നടത്തുന്ന രാജേഷിനെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ ടീം ഫോര്‍ട്ട് പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ മണക്കാടുള്ള വീട്ടില്‍ 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
ഫോര്‍ട്ട് എസ്എച്ച്ഒ ബിനു.സി, എസ്‌ഐ സജു എബ്രഹാം, ഡാന്‍സാഫ് എസ്‌ഐമാരായ ഗോപകുമാര്‍, അശോക് കുമാര്‍, സജി, വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു, നാജിബഷീര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
Story Highlights – banned tobacco products
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here