Advertisement

തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം: താരിഖ് അന്‍വര്‍

March 18, 2021
Google News 1 minute Read
tariq anwar

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം തള്ളാതെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകും. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. മുഖ്യമന്ത്രിയെ അടിച്ചേല്‍പ്പിക്കില്ല. എംഎല്‍എമാര്‍ ആയിരിക്കും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. പി സി ചാക്കോയ്ക്ക് പാര്‍ട്ടി എക്കാലവും അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ വേണ്ടിയായിരുന്നു. ബംഗാളിലെ സഖ്യം കേരളത്തെ ബാധിക്കില്ലെന്നും താരിഖ് അന്‍വര്‍. ബിജെപിയെ തടയുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം.

ലതിക സുഭാഷിന് സീറ്റ് നല്‍കാന്‍ പരമാവധി ശ്രമിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാന്‍ ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെന്നും വിശദീകരണം.

Story Highlights -congress, tariq anwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here