സംസ്ഥാനത്ത് കോൺഗ്രസ്-ബിജെപി ധാരണ; തെരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല ചർച്ചയാക്കിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോൺഗ്രസ്-ബിജെപി ധാരണ ശക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ബി ടീമായി യുഡിഎഫ് മാറി. മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാൽ ബിജെപി ഭരിക്കുമെന്ന പ്രചാരണം യുഡിഎഫിനെ ലക്ഷ്യംവച്ചാണെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.
കേരളത്തിലെ വികസനം തകർന്നാലും കുഴപ്പമില്ല എന്ന സമീപനമാണ് ബിജെപിയും കോൺഗ്രസും സ്വീകരിക്കുന്നത്. ജയിക്കാൻ ഒരു വർഗീയ ശക്തികളുടേയും പിന്തുണ വേണ്ട. നാല് വോട്ടിന് വേണ്ടി അവസരവാദം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയം വീണ്ടും ഉയർന്നുവന്നു. ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധി എതിരാണെങ്കിൽ എല്ലാവരോടും ചർച്ച ചെയ്യും. ശബരിമലയിലെ കാര്യങ്ങൾ നിലവിൽ ഭംഗിയായി നടക്കുന്നുണ്ട്. സുപ്രിംകോടതി വിധി വന്നശേഷം ബാക്കി കാര്യങ്ങൾ നോക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights -Pinarayi vijayan, congress, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here