ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ?; മത്സരിക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്

ധർമ്മടത്ത് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയായേക്കും. ധർമ്മടത്ത് മത്സരിക്കണമെന്ന് കെ. സുധാകരനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെന്ന നിലയിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
ധർമ്മടത്ത് കെ. സുധാകരൻ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കെ.പി.സി.സിയും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു മണിക്കൂർ സമയം വേണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ രംഗത്തെത്തി. മത്സരിക്കില്ലെന്ന് ആദ്യം പറഞ്ഞ സുധാകരൻ പിന്നീട് നിലപാട് മയപ്പെടുത്തി. സുധാകരൻ ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങുമെന്നാണ് വിവരം.
Story Highlights – K Sudhakaran, Dharmadam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here