കൊവിഡ് ബാധ വ്യാപിച്ചതിനെ തുടർന്ന് പിഎസ്എൽ മാറ്റിവെച്ചത് തെറ്റ്: ഷാഹിദ് അഫ്രീദി

കൊവിഡ് ബാധ വ്യാപിച്ചതിനെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് മാറ്റിവച്ചത് തെറ്റെന്ന് പാകിസ്താൻ്റെ മുൻ താരം ഷാഹിദ് അഫ്രീദി. കൊവിഡ് ബാധിതരായവരെ പ്രത്യേകം ഐസൊലേറ്റ് ചെയ്ത് ടൂർണമെൻ്റ് തുടരുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുൻകരുതലുകൾ ഇല്ലാതെയാണ് പിസിബി ടൂർണമെൻ്റ് നടത്തിയതെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
“പിഎസ്എലുമായി ബന്ധപ്പെട്ട് പിസിബിക്ക് വ്യക്തമായ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. കൊവിഡ് ബാധ ഉയർന്നതിനാൽ ടൂർണമെൻ്റ് മാറ്റിവച്ചത് തെറ്റാണ്. കൊവിഡ് പോസ്റ്റീവായവരെ അവർ പ്രത്യേകം ഐസൊലേറ്റ് ചെയ്യേണ്ടിയിരുന്നു. ടൂർണമെൻ്റ് തുടങ്ങുന്നതിനു മുൻപ് പിസിബി പ്രത്യേക മുൻകരുതലുകൾ എടുക്കാതിരുന്നത് സങ്കടകരമാണ്.”- അഫ്രീദി പറഞ്ഞു.
മാർച്ച് നാലിനാണ് പി എസ് എൽ മാറ്റിവച്ചത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റ് മൂന്നു പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ലീഗ് നീട്ടിവെക്കാൻ തീരുമാനിച്ചത്.
Story Highlights – Wrong To Postpone PSL Because Of The Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here