മതേതരത്വം തകർന്നാലോ? തന്റെ ചിത്രത്തിൽ സുരേഷ്‌ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി സംവിധായകൻ അലി അക്ബർ

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ബി.ജെ.പി എംപി യും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി സംവിധായകൻ അലി അക്ബർ. ”സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്ക” എന്ന സോഷ്യൽ മീഡിയയിലെ കമന്റിന് മറുപടി പറയവെയാണ് സുരേഷ് ഗോപി അഭിനയിക്കാൻ വിസമ്മതിച്ച കാര്യം അലി അക്ബർ തുറന്നു പറഞ്ഞത്.
‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകർന്നാലോ?’ എന്ന പ്രതികരണമാണ് അലി അക്ബർ മറുപടിയായി നൽകിയത്. അദ്ദേഹം ശരിക്കും NO പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് അതെ എന്നാണ് അലി അക്ബർ പ്രതികരിച്ചത്.

നടൻ തലൈവാസൻ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദായി വേഷമിടുന്നത്. മൂന്നു ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയം കുന്നൻ എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്ബർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ചെയ്യുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
Story Highlights -Director Ali Akbar Says Actor Suresh Gopi Will Not Act In His Film Variyankunnath Kunjahammed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here