ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ ചിഹ്നത്തിനായി അപേക്ഷിച്ചു

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിന് ചിഹ്നത്തിനായി അപേക്ഷിച്ചു. പി സി തോമസുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂറുമാറ്റ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടി പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. കഴിഞ്ഞ തവണ ഇരുവരും രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ ചിഹ്നം ഉറപ്പാക്കുക എന്നതാണ് പി ജെ ജോസഫ് നേരിടുന്ന പ്രധാന വെല്ലുവിളി. ചിഹ്നം ലഭിച്ചാല്‍ മാത്രമേ സ്ഥാനാര്‍ത്ഥികള്‍ക്ക് തെരെഞ്ഞെടപ്പ് പ്രചാരണത്തില്‍ സജീവമാകാന്‍ സാധിക്കൂ.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് പാര്‍ട്ടി ചെയര്മാന് ഉള്‍പ്പടെ പത്ത് സ്ഥാനാര്‍ത്ഥികളും തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മൂന്ന് ചിഹ്നങ്ങള്ക്കായാണ് അപേക്ഷിച്ചിരിക്കുന്നത്. ട്രാക്ടര്‍, തെങ്ങിന്തോപ്പ്, ഫുട്ബോള്‍ എന്നീ ചിഹ്നങ്ങള്ക്കായാണ് അപേക്ഷ.
ചിഹ്നവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പി ജെ ജോസഫ് പി സി തോമസിന്റെ പാര്‍ട്ടിയുമായി ലയിച്ചത്. എന്നാല്‍ ഒറ്റ ചിഹ്നം ലഭിക്കുന്നതിനായി പി സി തോമസ് നല്കിയ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയതോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി.
Story Highlights -p j joseph, kerala congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here