നഷ്ട പ്രണയത്തെക്കുറിച്ച് പറഞ്ഞ് മന്ത്രി എം. എം മണി

തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ ചൂടിലാണ് ഉടുമ്പുഞ്ചോലയിൽ നിന്ന് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന മന്ത്രി എം. എം മണി. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സർക്കാരിനെ ലക്ഷ്യംവച്ചുള്ള ഇടപെടലുകളെ കുറിച്ചും ആദ്യ പ്രണയത്തെക്കുറിച്ചുമെല്ലാം മനസു തുറക്കുകയാണ് മന്ത്രി. ട്വന്റിഫോറിന്റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടി ‘അശ്വമേധ’ത്തിലാണ് എം. എം മണി ഇക്കാര്യങ്ങൾ പറഞ്ഞത്.

രാവിലെ എട്ട് മണിയോടെ പ്രചാരണം ആരംഭിക്കുമെന്ന് എം. എം മണി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ കുറിച്ച് ചോദിച്ചപ്പോൾ നിരവധി കേസുകളെ മുൻപ് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രി സ്ഥാനമൊക്കെ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അങ്ങനെ ആഗ്രഹങ്ങളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടിയോട് പ്രേമമുണ്ടയിരുന്നു. ചെറുപ്പകാലം മുതൽ സ്‌നേഹമായിരുന്നു. അവരുടേയും തന്റേയും കുടുംബ പശ്ചാത്തലം വ്യത്യസ്തമായിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും മന്ത്രി പറഞ്ഞു.

Story Highlights – M M Mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top