മെഹ്ബൂബ മുഫ്തിക്ക് സമന്‍സ്; സ്റ്റേ ചെയ്യാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് കൈമാറിയ സമന്‍സ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെഹ്ബൂബ മുഫ്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഇ ഡിയോട് നിലപാട് ആരാഞ്ഞ ചീഫ് ജസ്റ്റിസ് ഡി എന്‍ പാട്ടീല്‍ അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം പതിനാറാം തീയതി ഹര്‍ജി പരിഗണിക്കാനായി മാറ്റി. ഹര്‍ജിയെ ഇ ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. കള്ളപ്പണ ഇടപാട് കേസില്‍ അടുത്ത തിങ്കളാഴ്ച ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശിച്ചാണ് മെഹ്ബൂബ മുഫ്തിക്ക് സമന്‍സ് കൈമാറിയിരുന്നത്.
Story Highlights -mehabooba mufthi, enforcement directorate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here