പാവങ്ങള്‍ സന്തോഷിക്കുന്നത് കാണുമ്പോഴാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുവെന്ന തോന്നലുണ്ടാകുന്നത്: മുഖ്യമന്ത്രി

പാവങ്ങള്‍ സന്തോഷിക്കുന്നത് കാണുമ്പോഴാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുവെന്ന തോന്നലുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായി പെന്‍ഷന്‍ വര്‍ധിപ്പിച്ചപ്പോള്‍ ആ പെന്‍ഷന്‍ കൈയില്‍ വാങ്ങിയ സ്ത്രീ ചിരിക്കുന്ന ചിത്രമാണ് ഏറെ സന്തോഷം നല്‍കിയത്. അത് വളരെ ആവേശകരമായിരുന്നു. പാവങ്ങള്‍ സന്തോഷിക്കുമ്പോഴാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുവെന്ന തോന്നലുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മറ്റുള്ളവര്‍ അവരുടെ കാര്യങ്ങള്‍ എങ്ങനെയെങ്കിലും നേടും. ഈ പാവങ്ങള്‍ക്ക് അതിന് സാധിച്ചെന്ന് വരില്ല. അവരുടെ കൂടെ നില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുക. അതിന് ഫലമുണ്ടാവുക. അതില്‍ ആത്മസംതൃപ്തിയുണ്ടാവുക എന്നതാണ് ഏറെ സന്തോഷമുണ്ടാവുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തിയുള്ള നടപടികളാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചത്. സര്‍ക്കാര്‍ അതിനായാണ് ശ്രമിച്ചത്. ജനങ്ങളാണ് വിധികര്‍ത്താക്കള്‍. ഇനി ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights -pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here