എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. കെ രാംകുമാര്‍. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടന്നത്. സെക്ഷന്‍ 67 പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഉണ്ടെന്നും അഭിഭാഷകന്‍.
സിവിലായോ ക്രിമിനലായോ പ്രോസിക്യൂഷനായോ ഒരു നിയമ നടപടിയും സാധ്യമല്ല. ഇഡി ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ക്രിമിനല്‍ നടപടി നിയമം 197ാം വകുപ്പ് ഇത് ഉറപ്പ് നല്‍കുന്നു. തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടയരുതെന്നാവശ്യപ്പെട്ട് ഇഡിക്ക് കോടതിയെ സമീപിക്കുകയോ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യാമെന്നും അഡ്വ. കെ രാംകുമാര്‍ വ്യക്തമാക്കി.
Story Highlights -fir, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here