സിപിഐഎമ്മിന്റെത് പരാജയ ഭീതി മൂലമുള്ള പ്രസ്താവന: കെ ബാബു

സിപിഐഎമ്മിന്റെത് പരാജയ ഭീതി മൂലമുള്ള പ്രസ്താവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ മറുപടി. ബിജെപി വോട്ട് കിട്ടുമെന്നല്ല, ബിജെപി അനുഭാവികളുടെ വോട്ട് ലഭിക്കുമെന്നാണ് പറഞ്ഞതെന്നും ബാബു. തൃപ്പൂണിത്തുറയില്‍ പരാജയ ഭീതി മൂലമാണ് സിപിഐഎം തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിനെ കാണുമ്പോള്‍ മുട്ടിടിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നായിരുന്നു സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ആര്‍എസ്എസ് ആണെന്നും കോടിയേരി പറഞ്ഞു. തുടര്‍ഭരണം തടയാന്‍ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിയുമായും ആര്‍എസ്എസുമായി യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം കെ ബാബുവിനെ വിമര്‍ശിച്ച് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണനും രംഗത്തെത്തി. യുഡിഎഫ് വോട്ട് പോലും കിട്ടില്ലെന്നായപ്പോഴാണ് ബിജെപിക്കാര്‍ വോട്ട് ചെയ്യുമെന്ന് പറഞ്ഞത്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ ഇത്തവണ ബിജെപി നേടുമെന്നും കെ എസ് രാധാകൃഷ്ണന്‍.
Story Highlights -k babu, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here