വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി; മെസേജുകള്‍ അയക്കാം

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രമും വീണ്ടും ലഭ്യമായി തുടങ്ങി. രാത്രി 11. 15 ഓടെയാണ് ഇവയുടെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചത്. 11.45 ഓടെ വീണ്ടും പ്രവര്‍ത്തന സജ്ജമായി. അരമണിക്കൂറോളമാണ് വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചതെന്നാണ് സൂചന. ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

വാട്‌സ്ആപ്പില്‍ മെസേജുകള്‍ അയക്കുന്നതിന് സാധിച്ചിരുന്നില്ല. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്യുന്നതിന് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 32,000 ത്തിലധികം ആളുകള്‍ വാട്‌സ്ആപ്പ് ഡൗണ്‍ ആയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read Also : വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം; സോഷ്യല്‍മീഡിയ ആപ്പുകള്‍ പണിമുടക്കി

ട്വിറ്ററിലടക്കം ആളുകള്‍ വാട്‌സ്ആപ്പ് ഡൗണായതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡൗണ്‍ ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 67 ശതമാനത്തോളം ആളുകള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്യാന്‍ സാധിച്ചിട്ടില്ല. 19 ശതമാനം ആളുകള്‍ക്ക് അവരുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്നതിനും സാധിക്കുന്നില്ല. 13 ശതമാനത്തോളം ആളുകള്‍ ഇന്‍സ്റ്റഗ്രാമിനെക്കുറിച്ചും പരാതി അറിയിച്ചിട്ടുണ്ട്.

Story Highlights -whatsapp and instagram down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top