മലപ്പുറം ജില്ലയിൽ രണ്ട് ഇടങ്ങളിലായി വൻ ലഹരി വേട്ട

മലപ്പുറം ജില്ലയിൽ രണ്ട് ഇടങ്ങളിലായി വൻ ലഹരി വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന എംഡിഎംഎയുമായി മൂന്നുപേർ വേങ്ങര പൊലീസിന്റെ പിടിയിലു , പത്ത് കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേരെ പെരിന്തൽമണ്ണ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
ജില്ലയിലേക്ക് ചില കൊറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി, തുടങ്ങിയവ ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും എത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. ഇതോടെ മയക്കുമരുന്നിന്റെ ജില്ലയിലെ ഏജന്റുമാരെകുറിച്ചും ഇടനിലക്കാരെ കുറിച്ചും അവരുടെ രഹസ്യകേന്ദ്രങ്ങളെകുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു.
വേങ്ങര അരീങ്കുളം സ്വദേശി കല്ലൻ ഇർഷാദ്, കിളിനക്കോട് സ്വദേശി തച്ചരുപടിക്കൽ മുഹമ്മദ് ഉബൈസ്, മുന്നിയൂർ ആലിൻചോട് സ്വദേശി അബ്ദുസലാം എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ച് അട്ടപ്പാടി മണ്ണാർക്കാട് ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
10 കിലോയിൽ അധികം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശികളായ തീയത്താളൻ അക്ബറലി, പൂളോണ മുഹമ്മദ് അലി ,കലകപ്പാറ മുഹമ്മദ് ഷബീർ എന്നിവരെ പെരിന്തൽ മണ്ണ ബൈപ്പാസിൽ വച്ച് ബൈക്ക് സഹിതമാണ് അറസ്റ്റ് ചെയ്തത്. ആന്ധ്ര തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കിലോ ഗ്രാമിന് 15002000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്രത്യേക ഏജന്റുമാർ മുഖേന ചരക്ക് ലോറികളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലെ ജില്ലാ അതിർത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
Story Highlights- malappuram huge amount drug seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here