ദേവികുളത്തും തലശേരിയിലും ഗുരുവായൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

ഇടുക്കി ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയിലെ എഐഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ആര്‍ എം ധനലക്ഷ്മിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രികയാണ് തള്ളിയത്. ഫോറം 26ല്‍ പൂര്‍ണമായി വിവരങ്ങളില്ലെന്ന് വരണാധികാരി പറഞ്ഞു.
തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രികയും തള്ളി. ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനാലാണ് വരണാധികാരി പത്രിക തള്ളിയത്. ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റ് കൂടിയാണ് എന്‍ ഹരിദാസ്. അവ്യക്തതയുണ്ടെങ്കില്‍ നേരത്തെ വ്യക്തമാക്കേണ്ടിയിരുന്നുവെന്ന് എന്‍ ഹരിദാസ് പറഞ്ഞു. പത്രിക തള്ളിയതിന് എതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
Read Also : കൊണ്ടോട്ടിയിലും തൊടുപുഴയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു
അതേസമയം ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി. മഹിള മോര്‍ച്ച സംസ്ഥാന നേതാവ് അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് സത്യവാങ്മൂലത്തിലില്ലെന്നതാണ് കാരണം.
Story Highlights- nda, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here