Advertisement

യാത്ര നിയന്ത്രണം; നിലപാട് മയപ്പെടുത്തി കര്‍ണാടക

March 20, 2021
1 minute Read
karnataka tightens covid protocol in kerala border

കേരള- കര്‍ണാടക അതിര്‍ത്തിയിലെ യാത്ര നിയന്ത്രണത്തില്‍ അയവ് വരുത്തി കര്‍ണാടക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ പരിശോധന കൂടാതെ കടന്നു പോകുന്നുണ്ട്.

കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു കര്‍ണാടകയുടെ തീരുമാനം. എന്നാല്‍ തലപ്പാടി അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഉള്ള സംവിധാനം വിപുലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ യാത്ര നിയന്ത്രണമില്ല. ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഈ മാസം 23 ന് വിധി പറയും. അതുവരെ നിയന്ത്രണമുണ്ടാകില്ലെന്നാണ് സൂചന.

Read Also : അതിര്‍ത്തി യാത്ര നിയന്ത്രണം; ഇടപെടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

യാത്ര വിലക്കില്ലെങ്കിലും അതിര്‍ത്തിയിലെ സംവിധാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി മംഗളൂരുവിനെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ഇപ്പോഴും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. നിയന്ത്രണമുണ്ടായാല്‍ പ്രതിഷേധത്തിന് തയാറായി നാട്ടുകാര്‍ രാവിലെ തന്നെ തലപ്പാടിയില്‍ കേന്ദ്രീകരിച്ചിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top