ബേബി ജോണിനെ തള്ളിയിട്ട സംഭവം; ആസൂത്രിത ശ്രമമുണ്ടോയെന്ന് സംശയം

ബേബി ജോണിനെ തള്ളിയിട്ട സംഭവം ആസൂത്രിത ശ്രമമമാണോയെന്ന് സംശയിക്കുന്നതായി മന്ത്രി വി.എസ്.സുനിൽ കുമാർ.
‘വേദിയിൽ നേരത്തെ തന്നെ ഇയാൾ വന്നിരുന്നു. എഴുന്നേൽപ്പിച്ച് മാറ്റാൻ ശ്രമിച്ചിട്ടും മാറിയില്ല. പെട്ടെന്ന് തന്നെ എഴുന്നേറ്റ് വന്ന് ബേബി ജോണി നെ തള്ളിയിടുകയായിരുന്നു. ഇടതുമുന്നണി ഗൗരവത്തിൽ തന്നെ ഇതിനെ കാണുന്നു. മുഖ്യമന്ത്രി പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ്’- മന്ത്രി പറഞ്ഞു. ഇയാളെ പൊലീസിൽ ഏൽപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.
അൽപസമയം മുൻപാണ് ബേബി ജോണിനെ തള്ളിയിട്ട സംഭവം നടക്കുന്നത്. തൃശൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ബേബി ജോൺ പ്രസംഗിക്കാനായി എഴുന്നേറ്റു. പ്രസംഗം തുടങ്ങി അൽപ സമയത്തിനകം വേദിയിലേയ്ക്ക് ഒരാൾ എത്തി. ഇതിനിടെ വേദിയിലിരുന്ന ആൾ ബേബി ജോണിന് സമീപത്തേയ്ക്ക് എത്തി അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം.
Story Highlights- vs sunil kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here