സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 367 കൊവിഡ് കേസുകൾ; 7 മരണം

സൌദിയിൽ ഇന്ന് 367 കൊവിഡ് കേസുകളും ഏഴ് മരണവും റിപോർട്ട് ചെയ്തു. ആക്ടീവ് കേസുകൾ നാലായിരത്തിനടുത്ത് എത്തി. ആകെ കൊവിഡ് കേസുകൾ ഇതോടെ 3,85,020 ഉം, രോഗമുക്തി നേടിയവരുടെ എണ്ണം 3,74,412ഉം ആയി.
584 പേരാണ് ഇതിനോടകം മരണപ്പെട്ടത്. 97.24 ശതമാനമാണ് രോഗമുക്തി നിരക്ക്. 3999 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ഇതിൽ 584 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 34,727 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. പരിശോധിച്ച സാമ്പിളുകളുടെ എണ്ണം ഇതോടെ 1,46,20,008 ആയി. 1.06 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
റിയാദ് നഗരത്തിൽ 140 കൊവിഡ് കേസുകളും 136 പേർക്ക് രോഗമുക്തിയും ഇന്ന് റിപോർട്ട് ചെയ്തു. മക്കയിൽ 21 കൊവിഡ് കേസുകളും 18 രോഗമുക്തിയും ദമാമിൽ 18 കൊവിഡ് കേസുകളും 20 രോഗമുക്തിയുമാണ് ഇന്ന് റിപോർട്ട് ചെയ്തത്. ജിദ്ദയിൽ ഇന്ന് 14 പെർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 5 പേരാണ് രോഗമുക്തി നേടിയത്. മദീനയിൽ 7 പോസിറ്റീവ് കേസുകളും ഒരു റിക്കവറിയും ഇന്ന് റിപോർട്ട് ചെയ്തു.
Story Highlights- 367 confirmed covid today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here