Advertisement

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന; 24 മണിക്കൂറിനിടെ 43,846 പോസിറ്റീവ് കേസുകളും 197 മരണവും

March 21, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പോസിറ്റീവ് കേസുകളും 197 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3 ലക്ഷം കടന്നു.

മഹാരാഷ്ട്രയിൽ സാഹര്യം സങ്കീർണ്ണമാണ്. തിരക്കേറിയ ഇടങ്ങളിൽ ക്രമരഹിതമായ കൊവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകി. മുംബൈയിൽ നാളെ മുതൽ ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ഇന്നു മുതൽ എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഇൻഡോർ, ഭോപ്പാൽ, ജബൽപൂർ എന്നീ നഗരങ്ങളിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. അതേസമയം രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 4 കോടി 46 ലക്ഷം കടന്നു.

Story Highlights- Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here