Advertisement

ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിൻലാൻഡ്; ഇന്ത്യ ഏറെ പിന്നിൽ

March 21, 2021
2 minutes Read
Finland happiest country happiness index

യുഎൻ സസ്‌റ്റൈനബിൾ ഡവലപ്പ്‌മെൻറ് സൊലൂഷൻസ് നെറ്റ്വർക്കിന്റെ ഈ വർഷത്തെ വേൾഡ് ഹാപ്പിനസ് റിപോർട്ട് പ്രകാരം ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിൻലാൻഡ്.
ലോക സന്തോഷ ദിനത്തോടനുബന്ധിച്ചാണ് യുഎൻ റിപോർട്ട് പുറത്തു വിട്ടത്. തുടർച്ചയായ നാലാം വർഷമാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആദ്യത്തെ 10 രാജ്യങ്ങളിൽ ഒൻപതും യൂറോപ്പിലാണ്. ആഗോള തലത്തിൽ ഡെൻമാർക്ക് ആണ് രണ്ടാം സ്ഥാനത്ത്. സ്വിറ്റ്‌സർലാണ്ട്, ഐസ്ലാൻഡ്, നെതർലണ്ട്, നോർവെ, സ്വീഡൻ, ലക്‌സംബർഗ്, ഓസ്ട്രിയ, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ. അമേരിക്ക 14-ാം സ്ഥാനത്തും, ഇംഗ്ലണ്ട് 18-ാം സ്ഥാനത്തും ചൈന 19-ാം സ്ഥാനത്തുമാണ്.

അറബ് ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. യുഎഇയാണ് രണ്ടാം സ്ഥാനത്ത്. ആഗോള തലത്തിൽ സൗദി 21-ാം സ്ഥാനത്തും യുഎഇ 27-ാം സ്ഥാനത്തുമാണ്. ആഗോള തലത്തിൽ 35-ാം സ്ഥാനത്തുള്ള ബഹ്‌റൈൻ ആണ് അറബ് ലോകത്ത് മൂന്നാം സ്ഥാനത്ത്.

അഫ്ഗാനിസ്ഥാൻ, സിംബാവേ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ അവസാനമാണ് ഉള്ളത്. റിപോർട്ട് പ്രകാരം 149 രാജ്യങ്ങളിൽ 139-ാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.

Story Highlights- happiness index, finland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top