Advertisement

പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം; പൗരത്വ ഭേദഗതി നടപ്പാക്കും; ‘സുവർണ ബംഗാൾ’ പത്രിക പുറത്തിറക്കി ബിജെപി

March 21, 2021
1 minute Read
golden bengal bjp manifesto

പശ്ചിമബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക പ്രകാശനം ചെയ്തു. ബംഗാളിനെ സ്വർണ ബംഗാളാക്കി മാറ്റുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ഭ്യന്തരമന്ത്രി അമിത് ഷാ ആണ് പ്രകാശനം നിർവഹിച്ചത.

‘സർക്കാർ നിയമനങ്ങളിൽ 33% സ്ത്രീകൾക്ക് സംവരണം നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ബംഗാളി കർഷകർക്ക് കിസാൻ നിധി നേരിട്ട് അക്കൗണ്ടുകളിൽ എത്തും. മൂന്നുവർഷത്തെ കുടിശ്ശിക ഉൾപ്പെടെ പതിനെട്ടായിരം രൂപ ആദ്യം കിട്ടും. സരസ്വതി പൂജ ദുർഗ്ഗാപൂജ എന്നിവകൾ നടത്താൻ കോടതികളിൽ തേടി പോകേണ്ടി വരില്ല. പൗരത്വ ഭേദഗതി ആദ്യ കാബിനറ്റിൽ തന്നെ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും. പെൺകുട്ടികൾക്ക് കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം. മൂന്ന് ഐയിംസുകൾ യാഥാർത്ഥ്യമാകും. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അഴിമതി നിവാരണത്തിന് പ്രത്യേക സെൽ. നോബൽ പ്രൈസ മാതൃകയിൽ ടാഗോർ പ്രൈസ്. വിധവാ പെൻഷൻ 3000 രൂപ ആക്കും. കർഷകരുടെ മക്കൾക്ക് ഗ്രാജുവേഷൻ വരെ പൂർണമായി സൗജന്യ വിദ്യാഭ്യാസം. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും മൂന്നുലക്ഷം രൂപയുടെ ഇൻഷുറൻസ്. ക്ഷീരകർഷകരുടെ ക്ഷേമത്തിന് ഊന്നൽ നൽകും. എഞ്ചിനീയറിങ് മെഡിക്കൽ സീറ്റുകൾ ഇരട്ടിയാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകും. നേതാജി സുഭാഷ് ചന്ദ്ര ബോസ് ബിപിഒ സ്ഥാപിക്കും. സർക്കാർ നിയമനങ്ങൾ കോമൺ എലിജിബിലിറ്റി ടെസ്റ്റ് വഴി നടത്തും. ഖനി മാഫിയയും വെള്ളം മാഫിയയെയും നിയന്ത്രിക്കും. രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കും. ഉജ്വൽ ബംഗ്ലാ മിഷൻ നടപ്പാക്കും’- ഇവയാണ് പ്രകടന പത്രികയിലെ ശ്രദ്ധേയ വാഗ്ദാനങ്ങൾ.

ത്യണമൂൽ കോൺഗ്രസിന്റെ ഭരണം ബംഗാളിന്റെ കറുത്ത കാലമാണെന്നും സുവർണ ബംഗാൾ ആക്കി മാറ്റും എന്നത് കേവലം വാഗ്ദാനം അല്ലെന്നും അമിത് ഷാ പറഞ്ഞു.

Story Highlights- golden bengal bjp manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top