Advertisement

ഇരിക്കൂർ; കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു

March 21, 2021
1 minute Read
irikkur Crisis Congress continues

ഇരിക്കൂറിനെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിലുണ്ടായ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കാനായില്ല. ഇരിക്കൂറിലെ യുഡിഎഫ് കൺവെൻഷനിൽ എ ഗ്രൂപ്പ് നേതാക്കൾ പങ്കെടുത്തെങ്കിലും സോണി സെബാസ്റ്റ്യൻ അടക്കം ഒരു വിഭാഗം വിട്ടു നിന്നു. പ്രശ്ന പരിഹാരം ഉടൻ ഉണ്ടാകുമെന്ന് നേതാക്കൾ പ്രതികരിച്ചു. 

ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ നേരിട്ട് ഇടപെട്ടതോടെയാണ് രണ്ടാഴ്ചയോളം നീണ്ട പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് എ ഗ്രൂപ്പ്‌ നേതാക്കൾ ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തത്. സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചു രാജി വെച്ച യു ഡി എഫ് ജില്ലാ ചെയർമാൻ അടക്കമുള്ള നേതാക്കൾ കൺവെൻഷനിലെത്തി. എന്നാൽ സോണി സെബാസ്റ്റ്യൻ കൺവെൻഷനിൽ പങ്കെടുത്തില്ല. വ്യക്തി പരമായ കാരണങ്ങളാലാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.

തനിക്ക് ഗ്രൂപ്പില്ലെന്നും എല്ലാവരുടെയും പ്രതിനിധിയാണ് താനെന്നും ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫ് പ്രതികരിച്ചു. പ്രശ്ന പരിഹാര ഫോർമുല പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറാവാത്തതാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിൻ്റെ അതൃപ്‌തിക്ക് കാരണം എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സോണി സെബാസ്റ്റ്യന് രാജ്യ സഭ സീറ്റോ ഡിസിസി അധ്യക്ഷ സ്ഥാനമോ നൽകുന്നത് നേതൃത്വം ചർച്ച ചെയ്യുന്നുണ്ട്. 

Story Highlights- Irikkur; Crisis in Congress continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top