ഇന്ത്യ വീണ്ടും തോറ്റു; ഏകദിന പരമ്പരക്ക് പിന്നാലെ ടി-20 പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്

south africa women india

ഇന്ത്യക്കെതിരായ രണ്ടാം ടി-20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 6 വിക്കറ്റിനാണ് പ്രോട്ടീസ് ഇന്ത്യയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന പന്തിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ജയത്തോടെ 3 മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. നേരത്തെ, ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.

ഇന്ത്യക്കായി ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് പേരാണ് തിളങ്ങിയത്. 31 പന്തിൽ 47 റൺസെടുത്ത് ഷഫാലി വർമ്മ ടോപ്പ് സ്കോറർ ആയപ്പോൾ 26 പന്തിൽ 44 റൺസെടുത്ത റിച്ച ഘോഷ് ഫിനിഷറുടെ റോൾ ഗംഭീരമാക്കി. റിച്ച പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗിൽ 45 പന്തിൽ 70 റൺസെടുത്ത ലിസൽ ലീ ദക്ഷിണാഫ്രിക്കയ്ക്ക് ഗംഭീര തുടക്കം നൽകി. ഇടക്കൊന്ന് പരുങ്ങിയെങ്കിലും 39 പന്തുകളിൽ 53 റൺസെടുത്ത് പുറത്താവാതെ നിന്ന ലോറ വോൾവാർട്ട് ദക്ഷിണാഫ്രിക്കയ്ക്ക് ജയവും പരമ്പരയും സമ്മാനിക്കുകയായിരുന്നു. ഫീൽഡിലെ പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടി ആയത്. ചില ക്യാച്ചുകൾ വിട്ടുകളഞ്ഞ ഇന്ത്യ, ഗ്രൗണ്ട് ഫീൽഡിംഗിലും മോശം പ്രകടനമാണ് കാഴ്ചവച്ചത്.

Story Highlights- south africa women defeated india women

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top