കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ട്: വി മുരളീധരൻ

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തവണ തൻ്റെ വ്യക്തിപ്രഭാവം കൊണ്ടല്ല, ബിജെപിയോടും നരേന്ദ്രമോദിയോടുമുള്ള ആളുകളുടെ വിശ്വാസം കൊണ്ടാണ് അത്രയധികം വോട്ടുകൾ ലഭിച്ചത്. മറ്റാര് നിന്നാലും അത്രയും വോട്ടുകൾ കിട്ടിയേനെ. ഇക്കൊല്ലം ശോഭാസുരേന്ദ്രനും വോട്ട് കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. 24 ന് നൽകിയ അഭിമുഖത്തിലാണ് മുരളീധരൻ്റെ വിശദീകരണം.
Read Also : ബാന്ധവമുള്ളത് കോൺഗ്രസും സിപിഐഎമും തമ്മിൽ: വി മുരളീധരൻ
“ശബരിമലയിൽ വിശ്വാസികളുടെ താത്പര്യങ്ങൾക്കെതിരായിട്ട് ആചാരലംഘനത്തിന് കൂട്ടുനിന്ന ദേവസ്വം മന്ത്രിയാണ് അവിടെ ഇന്ന് സ്ഥാനാർത്ഥി. അന്ന് സ്ഥാനാർത്ഥി ദേവസ്വം മന്ത്രിയല്ല. ആ ദേവസ്വം മന്ത്രിക്കെതിരായിട്ട് ശബരിമലയിലെ സാധാരണക്കാരുടെ, വിശ്വാസികളുടെ വികാരം തീർച്ചയായും ശോഭാ സുരേന്ദ്രന് അനുകൂലമായി രേഖപ്പെടുത്തപ്പെടും. അതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തവണ എനിക്ക് കിട്ടിയ വോട്ട് ഒരു വോട്ടും ചോരാതെ ഇത്തവണ അധികമായി കിട്ടുന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ അവർക്ക് ഇത്തവണ വിജയിക്കാനാവുമെന്ന പൂർണവിശ്വാസമാണ് എനിക്കുള്ളത്. ഈ തെരഞ്ഞെടുപ്പിൽ അവിടെ മത്സരിക്കുക എന്ന ഉദ്ദേശ്യം എനിക്കില്ലായിരുന്നു.”- മുരളീധരൻ പറഞ്ഞു.
ബാന്ധവമുള്ളത് കോൺഗ്രസും സിപിഐഎമും തമ്മിലാണെന്നും വി മുരളീധരൻ പറഞ്ഞു. ഇരു മുന്നണികളും ബിജെപിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവർ തമ്മിലാണ് ഡീൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights- v muraleedharan on shobha surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here