Advertisement

രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവും റിപ്പോർട്ട് ചെയ്തു

March 22, 2021
1 minute Read
46951 confirmed covid india

രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവും റിപ്പോർട്ട് ചെയ്തു.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രതിദിന കേസുകൾ 30,000 കടന്നു. രാജസ്ഥാനിലെ അജ്‌മേർ, ജയ്പൂർ, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനാ ഫലവും നിർബന്ധമാക്കി.

ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. യോഗത്തിൽ ലെഫ്. ഗവർണർ,മുഖ്യമന്ത്രി , ആരോഗ്യമന്ത്രി,ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുക്കും.

Story Highlights- 46951 confirmed covid india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top