Advertisement

ചാനൽ സർവേകൾ തടയണം; പരാതിയുമായി രമേശ് ചെന്നിത്തല

March 22, 2021
2 minutes Read
Channel surveys Ramesh Chennithala

തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള ചാനൽ സർവേകൾ തടയണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇക്കാര്യത്തിൽ അദ്ദേഹം​ മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീഷണർ ടിക്കാറാം മീണക്ക്​ പരാതി നൽകി. സർവേകൾ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായതാണെന്ന് ചെന്നിത്തല പറയുന്നു. സ്വതന്ത്രവും നീതിപൂർവ്വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതാണ് ഇതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഇടതുപക്ഷത്തിന്​ തുടർഭരണം പ്രവചിക്കുന്ന സർവേകളാണ്​ വിവിധ മാധ്യമങ്ങൾ പുറത്ത്​ വിട്ടത്​. ഇതിനെതിരെ ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. അഭിപ്രായ സർവേകളെ ജനം തിരസ്‌കരിച്ച ചരിത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർവേകളിലൂടെ തന്നെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സർവേഫലം വൻ പരാജയമായിരുന്നുവെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also : ‘അഭിപ്രായ സർവേകളെ ജനം തിരസ്‌കരിച്ച ചരിത്രം; എന്നെ ഇല്ലാതാക്കാൻ കഴിയില്ല’: ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സർവേഫലം. വിരട്ടിയും പരസ്യം നൽകിയും മാധ്യമങ്ങളെ സർക്കാർ വിലയ്‌ക്കെടുത്തു. മാധ്യമങ്ങൾ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ്. വോട്ടർമാരിൽ ഒരു ശതമാനം പോലും സർവേകളിൽ പങ്കെടുത്തില്ല. കഴിവുകെട്ട സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎം പണം വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights- Channel surveys should be blocked; Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top