ഡല്‍ഹിയില്‍ പുതിയ മദ്യനയം; മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി

ഡല്‍ഹിയില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി കുറയ്ക്കുന്നത് അടക്കം പുതിയ മദ്യനയത്തിലുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ മദ്യശാലകളുണ്ടാകില്ല. പുതിയ മദ്യ ഷോപ്പുകള്‍ തുറക്കില്ലെന്നും ഉപമുഖ്യമന്തി മനീഷ് സിസോദിയ വ്യക്തമാക്കി.
റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് പരിഗണനയെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. വരുമാനം 20 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ്രൈ ഡേകളുടെ എണ്ണം വര്‍ഷത്തില്‍ മൂന്ന് ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഡല്‍ഹിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് മദ്യം. 2019-2020 ല്‍ മദ്യവില്‍പനയിലൂടെ പ്രാദേശിക ഭരണകൂടങ്ങള്‍ 5400 കോടി രൂപ നേടിയിരുന്നു.
Story Highlights- delhi government new liquor policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here