വാഹനങ്ങള്‍ ജാക്ക് വച്ച് ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജാക്ക് വച്ച് ഉയര്‍ത്തേണ്ടത് പലപ്പോഴും ആവശ്യമാണ്. എന്നാല്‍ ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്കും ഇത് വഴിവയ്ക്കുന്നതിന് സാധ്യതയുണ്ട്. ജാക്കുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ഭാരപരിധിയും പ്രതലവുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വാഹനം, പ്രത്യേകിച്ചു വലിയ വാഹനങ്ങള്‍ ജാക്ക് വെച്ചു ഉയര്‍ത്തി ജോലി ചെയ്യേണ്ടി വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം
- റോഡില്‍ അല്ലെങ്കില്‍ റോഡരികില്‍ ജാക്ക് വെച്ചുയര്‍ത്തുന്നത് പരമാവധി ഒഴിവാക്കുക.
- റോഡില്‍ ആണെങ്കില്‍ വാണിംഗ് ട്രൈയാങ്കിള്‍ ഉപയോഗിക്കുക.
- രാത്രിയെങ്കില്‍ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ശ്രദ്ധിക്കുക.
Read Also : വാഷിംഗ് മെഷീന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വാഹനം ലെവല്‍ ആയ, കട്ടിയുള്ള പ്രതലത്തില്‍ വേണം നിര്‍ത്താന്‍. ജാക്ക് വെക്കുന്ന പ്രതലം പൂഴി മണ്ണോ, താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.
- വാഹനം ഹാന്‍ഡ് ബ്രേക്ക് ഇട്ടിരിക്കണം
- ഉയര്‍ത്തുന്ന ആക്‌സില്‍ ഒഴികെ ബാക്കി വീലുകള്‍, വീല്‍ ചോക്ക് അല്ലെങ്കില്‍ തടകള്‍ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.
- വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം. പറ്റുമെങ്കില്‍ അത് ജോലിചെയ്യുന്ന ആള്‍ പോക്കറ്റില്‍ ഇടുന്നത് നല്ലതായിരിക്കും.
Read Also : എയര്‍ കണ്ടീഷണര്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ജാക്കുകള്‍ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
- വാഹനത്തില്‍ ജാക്ക് വെക്കാന്‍ അനുവദിച്ചിരിക്കുന്ന പോയിന്റുകള്‍ ഓണേഴ്സ് മനുവലില്‍ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്ക് കൊള്ളിക്കുക.
- ജാക്കുകള്‍ (സ്‌ക്രു, ഹൈഡ്രോളിക്, നുമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതില്‍ മാത്രം വാഹനം ഉയര്‍ത്തി വെച്ചു ജോലിചെയ്യരുത്.
- വാഹനം ഉയര്‍ത്തി കഴിഞ്ഞു ആക്‌സില്‍ സ്റ്റാന്‍ഡില്‍ (കുതിരയില്‍) ഇറക്കി നിര്‍ത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയര്‍ മാറാനോ, അടിയില്‍ കയറാനോ പാടുള്ളൂ.
(കടപ്പാട് – മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് )
Story Highlights- How to Safely Jack Up Your Vehicle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here