കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും നേര്‍ക്കുനേര്‍

കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണയും പോരാട്ടം കനക്കും. കഴിഞ്ഞ തവണ മത്സരിച്ച കടന്നപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും തന്നെയാണ് ഇത്തവണയും നേര്‍ക്കുനേര്‍ പോരാടുന്നത്. മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളിയുടെ പ്രചാരണം. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സതീശന്‍ പാച്ചേനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മണ്ഡലത്തില്‍ കരുത്ത് തെളിയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി ജില്ലാ സെക്രട്ടറിയായ അര്‍ച്ചന വണ്ടിച്ചാലാണ് സ്ഥാനാര്‍ത്ഥി.എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ പ്രതീക്ഷ വെക്കുന്ന കണ്ണൂരില്‍ പ്രവചനം അസാധ്യമാണ്.
Read Also : വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് കൈമാറി
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. കഴിഞ്ഞ തവണ 1196 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയ മണ്ഡലത്തില്‍ ഇത്തവണയും വാശിയേറിയ പോരാട്ടമാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 23423 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ 301 വോട്ടിന്റെ നേരിയ ലീഡും ലഭിച്ചിരുന്നു.
Story Highlights- assembly elections 2021, kannur, kadannappally ramachandran, satheeshan pacheni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here