മഹാരാഷ്ട്രയില്‍ 24,645 പേര്‍ക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 24,645 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 58 മരണം കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 53,457 ആയി ഉയര്‍ന്നു.
2234330 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. മുംബൈയില്‍ 3262 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 10 പേര്‍ ഇവിടെ മരിച്ചു. ഇതോടെ മുംബൈയിലെ മരണസംഖ്യ 11,596 ആയി.
ഒരു മാസത്തിലേറെയായി മഹാരാഷ്ട്രയില്‍ കൊവിഡ് അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശങ്കാകുലനാണ്. ആളുകള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights- maharashtra covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here