Advertisement

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

March 22, 2021
0 minutes Read
should give importance to youth and woman in candidate list says rahul gandhi

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

ഇന്ന് രാവിലെ 11ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.

വൈകുന്നേരം ആലപ്പുഴയിലെ അരൂരിലെത്തുന്ന രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. നാളെ കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്ന അദ്ദേഹം കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top