കോന്നിയില്‍ പ്രചാരണം കൊഴുക്കുന്നു; ത്രികോണ മത്സരമെന്ന് സ്ഥാനാര്‍ത്ഥികള്‍

പത്തനംതിട്ടയിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമായ കോന്നിയില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സിറ്റിംഗ് എംഎല്‍എ കെ.യു. ജനീഷ് കുമാറും ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്ററും രണ്ടാം ഘട്ട പ്രചാരണം തുടരുകയാണ്. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമായതിനാല്‍ ആവേശത്തിലാണ് കോന്നിയിലെ ജനങ്ങളും.
23 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോന്നി കൈവിട്ടതിന്റെ നിരാശ മായ്ക്കാനൊരുങ്ങിയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തം. അടൂര്‍ പ്രകാശ് എംപി മുന്നില്‍ നിന്ന് നയിക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും വിജയത്തില്‍ കുറഞ്ഞ മറ്റൊരു ലക്ഷ്യവുമില്ല. ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ വോട്ടായി മാറുമെന്നും ഭൂരിപക്ഷം മൂന്നിരട്ടിയാകുമെന്നുമാണ് എല്‍ഡിഎഫ് പ്രതീക്ഷ.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമായതോടെ വിജയത്തില്‍ കുറഞ്ഞതൊന്നും എന്‍ഡിഎ കോന്നിയില്‍ പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലമായതിനാല്‍ ബിജെപിക്ക് ഇത് അഭിമാന പോരാട്ടം കൂടിയാണ്. മുമ്പെങ്ങും കാണാത്ത വിധത്തിലാണ് മൂന്ന് മുന്നണികളും മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെയും പ്രതിപക്ഷങ്ങളുടെയും യഥാര്‍ത്ഥ വിലയിരുത്തലാവും കോന്നിയിലെ ജനവിധിയെന്ന കാര്യത്തില്‍ സംശയമില്ല.
Story Highlights- ASSembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here