Advertisement

ഉത്തർപ്രദേശിൽ മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം; പിന്നിൽ ബജ്റംഗ്‌ദൾ

March 23, 2021
1 minute Read
nuns attacked up bajrangdal

ഉത്തർപ്രദേശിൽ മകന്യാസ്ത്രീകൾക്ക് നേരെ ആക്രമണം. ഡൽഹിയിൽ നിന്നും ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. മതം മാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാനും ശ്രമമുണ്ടായി.

സന്യാസ പഠനം നടത്തുന്ന ഒഡീഷയിൽ നിന്നുള്ള 2 പേരെ വിട്ടിലാക്കാനുള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. അടുത്തിടെയാണ് ഇവർ പഠനത്തിനു ചേർന്നത്. പഠിക്കാൻ തുടങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് അവർ വീട്ടിലേക്ക് പോയത്. ഇവർക്കൊപ്പം മറ്റ് രണ്ട് കന്യാസ്ത്രീകളും ഉണ്ടായിരുന്നു. ട്രെയിനിലായിരുന്നു യാത്ര. പഠനം നടത്തുന്നവർ ആയതിനാൽ രണ്ടുപേർ തിരു വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഋഷികേശിൽ നിന്ന് ട്രെയിനിൽ കയറിയ ബജ്റംഗ്‌ദൾ പ്രവർത്തകർ ട്രെയിനിൽ വച്ച് തന്നെ പ്രശ്നങ്ങളുണ്ടാക്കി. മതം മാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാനും ശ്രമമുണ്ടായി. നിർബന്ധിച്ച് മതം മാറ്റാൻ ശ്രമം നടക്കുകയാണെന്നും പഠിതാക്കളെ തട്ടിക്കൊണ്ടുപോവുകയാണെന്നും ഇവർ റെയിൽവേ പൊലീസിനെ അറിയിച്ചു. തുടർന്ന് കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുത്തു.

വനിത ഉദ്യോഗസ്ഥർ ഇല്ലാത്ത പോലീസ് സംഘം, ആധാർ കാർഡ് ഉൾപ്പെടെ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷവും ഇവരെ നിർബന്ധിച്ച് ട്രെയിനിൽ നിന്നും ഇറക്കി, പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. നൂറിലേറെ വരുന്ന ബജ്റംഗ്‌ദൾ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ഇവരെ അനുഗമിച്ചു. അഭിഭാഷകർ എത്തി രാത്രി 11.30 ഓടെയാണ് ഇവരെ മോചിപ്പിച്ചത്.

സംഭവത്തെ അപലപിച് കെസിബിസി രംഗത്തെത്തി. സംസ്ഥാന സർക്കാരും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നൽകുന്ന പൗരാവകാശം ചോദ്യം ചെയ്യപ്പെടുന്ന സംഭവമെന്നും കെസിബിസി പ്രതികരിച്ചു.

Story Highlights- nuns attacked in up by bajrangdal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top