കെ. എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്

അഴീക്കോട് എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ കെ. എം ഷാജി അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് റിപ്പോർട്ടിലുള്ളത്. കെ. എം ഷാജിക്ക് വരവിനേക്കാൾ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിക്കുന്നുണ്ട്. ഒൻപത് വർഷത്തെ കാലയളവിൽ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ തുകയും തമ്മിൽ പൊരുത്തക്കേടുണ്ട്. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ രണ്ട് കോടിയോളം രൂപ ചെലവഴിച്ചതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.
അതേസമയം, ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടില്ല. ഷാജിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകൻ എം. ആർ ഹരീഷ് കോടതിയെ സമീപിച്ചിട്ടുണ്ട്.
Story Highlights- K M Shaji, Vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here