ബുർഖ നിരോധിക്കണം; വാങ്ക് വിളി പ്രാർത്ഥന തടസ്സപ്പെടുത്തുന്നു: യുപി മന്ത്രി

Burqa loudspeaker Anand Swaroop

ബുർഖ ധരിക്കുന്നത് നിരോധിക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി അനന്ദ് സ്വരൂപ് ശുക്ല. ബുർഖ ധരിക്കുന്നത് പൈശാചികമായ ആചാരമാണെന്നും മനുഷ്യത്വവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസവും അഞ്ച് നേരമുള്ള വാങ്ക് വിളി തൻ്റെ പ്രാർത്ഥനകളെ തടസ്സപ്പെടുത്തുകയാണെന്നും ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രസ്താവന

“മുത്തലാഖില്‍ നിന്ന് മുസ്ലീം സ്ത്രീകളെ രക്ഷിച്ചപ്പോലെ ബുര്‍ഖയില്‍ നിന്നും മുസ്ലീം സ്ത്രീകളെ രക്ഷിക്കും. അവര്‍ അതില്‍നിന്നും മുക്തിനേടുന്ന കാലം വിദൂരമല്ല. ബുര്‍ഖ നിരോധിച്ച നിരവധി മുസ്ലിം രാജ്യങ്ങളുണ്ട്. ബുര്‍ഖ ധരിക്കല്‍ മനുഷ്യത്വരഹിതവും പൈശാചികവുമായ ആചാരമാണ്. പുരോഗമന ചിന്താഗതി ഉള്ളവര്‍ അത് ഒഴിവാക്കുകയാണ്.”- അനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സമീപത്തെ പള്ളിയിൽ നിന്നുള്ള വാങ്ക് വിളിക്കെതിരെ അദ്ദേഹം പരാതിപ്പെട്ടത്. ദിവസവുമുള്ള അഞ്ച് നേരത്തെ വാങ്ക് വിളി​ യോഗ, ധ്യാനം, പൂജ, സർക്കാർ ചുമതലകൾ എന്നിവ നിർവഹിക്കാൻ​ തടസ്സം സൃഷ്​ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

“ദിവസം അഞ്ച് തവണയാണ്​ നമസ്​കാരത്തിനുള്ള ബാങ്ക്​​ വിളിക്കുന്നത്. ഇത്​​ യോഗ, ധ്യാനം, പൂജ, സർക്കാർ ചുമതലകൾ നിർവഹിക്കൽ എന്നിവ നിർവഹിക്കാൻ എനിക്ക് തടസ്സം സൃഷ്​ടിക്കുന്നു. ള്ളിക്ക് സമീപം നിരവധി സ്കൂളുകൾ ഉണ്. അവരുടെ പഠനത്തിനും വാങ്ക്​ വിളി തടസ്സമാകുന്നുണ്ട്. ഉച്ചഭാഷിണികളിലൂടെയാണ് മതകാര്യങ്ങൾ അറിയിക്കുന്നത്​. പള്ളി നിർമ്മാണത്തിന്​ സംഭാവന നൽകുന്നത്​ സംബന്ധിച്ചും ഉയർന്ന ശബ്​ദത്തിൽ പറയുന്നു. ഇത് വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും രോഗികൾക്കും പ്രയാസമുണ്ടാക്കും. സാധാരണക്കാർ കടുത്ത ശബ്ദ മലിനീകരണം നേരിടുന്നു..”- അദ്ദേഹം പറയുന്നു. മണ്ഡലത്തിലെ കജിപുര മദീന മസ്ജിദിന്‍റെ പേര് പരാമർശിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പരാതി.

Story Highlights- Burqa should be banned fix mosques loudspeaker voice Anand Swaroop Shukla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top