കൊവിഡ് കേസുകള്‍ ഉയരുന്നു; ഹോളി ആഘോഷങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സംസ്ഥാനങ്ങള്‍

രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പോസിറ്റീവ് കേസുകളും 275 മരണം റിപ്പോര്‍ട്ട് ചെയ്തു.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലുള്ള ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തി. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
Read Also : മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 28,699 പേർക്ക് കൊവിഡ്
അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉയരുകയാണ്. കഴിഞ്ഞ ഡിസംബര്‍ 24 ന് ശേഷം ആദ്യമായി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 1000 കടന്നു. അതേസമയം രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here