മുംബൈ ഇന്ത്യൻസിൽ റിസർവ് താരമായി കേരള താരം

Mumbai Indians Rojith Ganesh

ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിൽ റിസർവ് താരമായി കേരള താരം റോജിത്ത് കെജിയെ ഉൾപ്പെടുത്തി. റോജിത്ത് തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. കെസിഎ പ്രസിഡൻ്റ്സ് ടി-20 കപ്പിൽ നടത്തിയ പ്രകടനമാണ് സ്പിൻ ഓൾറൗണ്ടറായ താരത്തെ മുംബൈ ഇന്ത്യൻസിൻ്റെ റഡാറിൽ എത്തിച്ചത്. പ്രസിഡൻ്റ്സ് കപ്പിൽ ജേതാക്കളായ കെസിഎ റോയൽസിനു വേണ്ടി കളിച്ച റോജിത്ത് ലഭിച്ച അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെയാണ് റോജിത്ത് ലിസ്റ്റ് എ കരിയറിൽ കേരളത്തിനായി അരങ്ങേറുന്നത്. രണ്ട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിൽ താരം കളിച്ചു. ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്താൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അതിനു ശേഷമാണ് റോജിത്ത് പ്രസിഡൻ്റ്സ് കപ്പിൽ കളിച്ചത്.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights- Mumbai Indians add Rojith Ganesh from Kerala as reserve player

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top