പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കരുത്: എ കെ ആന്റണി

പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രിക്ക് വിശ്വാസികള്‍ മാപ്പ് നല്‍കില്ല. ഇപ്പോഴുള്ള നിലപാട് നേരത്തെ എടുത്തിരുന്നെങ്കില്‍ കേരളത്തില്‍ ഇത്ര നാശം ഉണ്ടാകുമായിരുന്നോ എന്നും ചോദ്യം. ആര് എതിര്‍ത്താലും യുവതികളെ കയറ്റുമെന്ന് പിടിവാശി സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയെന്നും ആന്റണി ചൂണ്ടിക്കാട്ടി.
Read Also : ഉത്തർപ്രദേശിൽ നടക്കുന്നത് കാട്ടുനീതിയെന്ന് എ കെ ആന്റണി
പമ്പ മുതല്‍ മാക്കൂട്ടം വരെ പൊലീസ് അകമ്പടിയോടെ കൂടി നടത്തിയ യാത്രയുടെ ചിത്രം ഏപ്രില്‍ ആറിന് പോളിംഗ് ബൂത്തിലെത്തുന്ന അയ്യപ്പ ഭക്തര്‍മാരും സ്ത്രീകളും മറക്കുമോയെന്നും ആന്റണി ചോദിച്ചു. ഇതിന് വിശ്വാസികള്‍ മാപ്പ് നല്‍കില്ല. കനത്ത പരാജയമാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്. ചില മന്ത്രിമാര്‍ തെറ്റുകള്‍ ഏറ്റുപറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലപാട് മാറ്റം ജനങ്ങള്‍ തിരിച്ചറിയും.
ഷുഹൈബും കൃപേഷും ശരത് ലാലും എത്ര ക്രൂരമായും പൈശാചികമായും ആണ് മാര്‍സിസ്റ്റ് പാര്‍ട്ടിയാല്‍ കൊലപ്പെടുത്തപ്പെട്ടതെന്നും ആന്റണി ഓര്‍ത്തു. സുപ്രിം കോടതി വരെ പോയ സര്‍ക്കാര്‍ അവര്‍ക്ക് നീതി നിഷേധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights- a k antony, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here