Advertisement

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ഭരണഘടനാവിരുദ്ധം : മുഖ്യമന്ത്രി

March 25, 2021
1 minute Read
ec should clarify why postponed kerala rajyasabha election

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ ഇടപെടാൻ ഗവൺമെന്റിന് അധികാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. എന്നാൽ എന്താണ് മാറ്റി വയ്ക്കാൻ കാരണം എന്ന് പറഞ്ഞിട്ടില്ല. എന്തിനാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് വരുന്നത് ഇന്നലെയാണ്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഈ മാസം 31 ന് അകം നാമനിർദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Story Highlights- ec should clarify why postponed kerala rajyasabha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top