മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് എതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അനില്‍ ദേശ്മുഖിനെതിരെയുള്ള അഴിമതി അടക്കം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം.
മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയെയും പരംബീര്‍ സിംഗ് ചോദ്യം ചെയ്തു. ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. പരംബീര്‍ സിംഗ് ബോംബെ ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്നും നിലപാട് വ്യക്തമാക്കിയിരുന്നു.
കോടതികളുടെ ഇടപെടല്‍ സര്‍ക്കാരിന് അനുകൂലമാകില്ലെന്ന നിയമോപദേശമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നിലുള്ളത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സാധ്യതകള്‍ തേടിയതായാണ് വിവരം. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും ജുഡീഷ്യല്‍ അന്വേഷണം. ഇക്കാര്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടാകും. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ദേശ്മുഖിന് രാജി വയ്ക്കേണ്ടിവരും.
Story Highlights-mahrashtra, cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here