Advertisement

അന്നം പിടിച്ചുവച്ചത് മുഖ്യമന്ത്രി; ജനങ്ങൾക്ക് ആദ്യം കിറ്റ് നൽകിയത് ഞങ്ങൾ: രമേശ് ചെന്നിത്തല

March 25, 2021
2 minutes Read
raesh chennithala pinarayi food kit

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്നം പിടിച്ചുവച്ചത് മുഖ്യമന്ത്രി ആണെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ.

“യുപിഎ സർക്കാരിൻ്റെ കാലത്ത് നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സെപ്തംബർ മുതൽ മാർച്ച് വരെ സ്കൂൾ കുട്ടികൾക്ക് കൊടുക്കേണ്ട അന്നം പിടിച്ചുവച്ചത് ഈ മുഖ്യമന്ത്രിയല്ലേ. കൊടുക്കാതെ പൂഴ്ത്തിവച്ചത് ഈ മുഖ്യമന്ത്രിയല്ലേ. എന്നിട്ട് തെരഞ്ഞെടുപ്പായപ്പോൾ ആ പൂഴ്ത്തിവച്ച സാധനങ്ങൾ ഇപ്പോൾ വിതരണം ചെയ്യുന്നു. എന്ത് ന്യായമാണ് അത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയല്ലേ ഇപ്പോൾ വിതരണം ചെയ്യുന്നത്. ഏപ്രിൽ 14നേയുള്ളൂ വിഷു. ഏപ്രിൽ 6നു മുൻപ് കിറ്റ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് അഴിമതിയല്ലേ. അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലേ. ഇത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമല്ലേ. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.”- ചെന്നിത്തല പറഞ്ഞു.

Read Also : നരേന്ദ്രമോദി ആകാശം വിൽക്കുന്നു, പിണറായി വിജയൻ കടൽ വിൽക്കുന്നു: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ഏപ്രിൽ മാസത്തെ പെൻഷൻ കൊടുക്കുന്നത് മനസ്സിലാവും. മെയ് മാസത്തിലെ പെൻഷൻ ഏപ്രിൽ മാസത്തിൽ കൊടുക്കുന്നത് എന്തിനാണ്? ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കേരളത്തിലെ ജനങ്ങൾക്ക് ആദ്യം കിറ്റ് കൊടുത്തത് ഞങ്ങളാണ്. സൗജന്യ അരി കൊടുത്തത് യുഡിഎഫാണ്. സൗജന്യ കിറ്റ് കൊടുക്കുന്നതിന് ഞങ്ങൾ എതിരല്ല. ആദ്യമായി ഓണക്കിറ്റ് നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഇവർ ആ ഓണക്കിറ്റ് നിർത്തിയവരാണ്. സൗജന്യ അരി കൊടുത്തത് ഞങ്ങളാണ്. അന്നം കൊടുക്കുന്ന കാര്യം ഞങ്ങളെ പഠിപ്പിക്കേണ്ട. ആദ്യം കേരളത്തിൽ അന്നം കൊടുത്തത് ഞങ്ങളാണ്.”- ചെന്നിത്തല പറഞ്ഞു.

Story Highlights- ramesh chennithala against pinarayi vijayan on food kit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top