ബംഗ്ലാദേശിൽ നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ പ്രതിഷേധം; നാല് പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ പ്രതിഷേധനം. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങിലാണ് പ്രതിഷേധവും ഏറ്റുമുട്ടലുമുണ്ടായത്.

വെള്ളിയാഴ്ച രാവിലെയാണ് നരേന്ദ്ര മോദി ബംഗ്ലാദേശിൽ എത്തിയത്. ഇതിന് പിന്നാലെ ചിറ്റഗോങിൽ ജനം മോദിക്കെതിരെ അണിനിരന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുകയും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തു. തുടർന്ന് ലാത്തിച്ചാർജുണ്ടായി. പൊലീസുമായുള്ള ഏറ്റുമുട്ടിലിനിടെയാണ് നാല് പേർ കൊല്ലപ്പെട്ടത്. നാല് പേരുടെ മരണം ചിറ്റഗോങ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അലാവുദ്ദീൻ താൽകദേർ സ്ഥിരീകരിച്ചു.

Story Highlights-4 Killed In Bangladesh During Protests Against PM Modi’s Visit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top