തുടര്‍ഭരണം കേരളത്തിന് അപകടമെന്ന് എ കെ ആന്റണി

പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടായാല്‍ കേരളത്തിന് അപകടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തുടര്‍ഭരണമുണ്ടായാല്‍ പൊളിറ്റ് ബ്യൂറോയ്ക്ക് പോലും പിണറായി വിജയനെ നിയന്ത്രിക്കാന്‍ കഴിയില്ല. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത മുഖ്യമന്ത്രിയെ ആര്‍ക്കും നിയന്ത്രിക്കാന്‍ ആവില്ല. തുടര്‍ഭരണം പാടില്ലെന്ന് വിശ്വസിക്കുന്ന നിഷ്പക്ഷരുടെ വോട്ട് കോണ്‍ഗ്രസിനാണ്. കേരളത്തില്‍ സിപിഐഎം തകരരുത് എന്ന് ആഗ്രഹിക്കുന്നവരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നതോടെ പാര്‍ലമെന്ററി രംഗത്ത് നിന്ന് പൂര്‍ണമായി താന്‍ പിന്മാറുമെന്നും എ കെ ആന്റണി.
Read Also : എ കെ ആന്റണിയുടെ ഭാര്യയ്ക്ക് കൊവിഡ്
ആര്‍എസ്എസ് ആദര്‍ശങ്ങള്‍ ഇന്ത്യയെ തകര്‍ക്കുമെന്നും ആന്റണി. ബിജെപി വളരാന്‍ കാരണം കോണ്‍ഗ്രസ് അല്ല. രാമക്ഷത്ര പ്രശ്‌നത്തിലാണ് ബിജെപിയുടെ വളര്‍ച്ച തുടങ്ങിയത്. കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയെ വൈകാരികമായി സമീപിക്കുന്ന പാര്‍ട്ടിയല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തലമുറ മാറ്റത്തിന്റെ ദിശാസൂചികയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് സ്ഥാനം നല്‍കി. വളര്‍ന്നുവരുന്ന നേതൃനിരയും യുവനിരയും കോണ്‍ഗ്രസിനുണ്ട്. സിപിഐഎമ്മിന് അതില്ലെന്നും എ കെ ആന്റണി പറഞ്ഞു.
പി സി ചാക്കോയുടെ ആക്ഷേപങ്ങള്‍ തെറ്റെന്നും ആന്റണി. സമ്പന്നമായ നേതൃത്വം കോണ്‍ഗ്രസിനുണ്ട്. കെ മുരളീധരന്‍ പ്രയാസങ്ങളെ തരണം ചെയ്യുന്ന ആളാണ്. നേമത്ത് കെ കരുണാകരന്റെ മകന്‍ മത്സരിച്ചാല്‍ കൂടുതല്‍ വിജയസാധ്യതയെന്നും എ കെ ആന്റണി പറഞ്ഞു. മുരളീധരന്‍ നേമം തിരിച്ചുപിടിക്കും. എല്ലാ സാമുദായിക സംഘടനകളുടെയും പിന്തുണ യുഡിഎഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായിരുന്ന അകല്‍ച്ചകള്‍ മാറി. കേരളത്തിലെ എല്ലാ ജാതിമത വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുമെന്നും ആന്റണി.
Story Highlights-a k antony, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here