Advertisement

തുടര്‍ഭരണത്തിനായി സിപിഐഎം ബിജെപിയുമായി ധാരണ ഉണ്ടാക്കി: എം എം ഹസന്‍

March 26, 2021
1 minute Read
m m hassan

ബിജെപി- ആര്‍എസ്എസ് വോട്ടുകള്‍ വേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വര്‍ഗീയ പാര്‍ട്ടികള്‍ ഏതാണെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമാണ് നിയമസഭാ തെരഞ്ഞെടുപ്പെന്നും ഹസന്‍ പറഞ്ഞു.

തുടര്‍ഭരണത്തിനായി സിപിഐഎം ബിജെപിയുമായി ധാരണയുണ്ടാക്കിയതായും എം എം ഹസന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഉറപ്പിച്ചത്. ബിജെപിക്ക് പത്ത് സീറ്റ്- എല്‍ഡിഎഫിന് ഭരണം എന്നാണ് കരാര്‍. ഇതോടെയാണ് കേരളത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മരവിപ്പിച്ചതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ്; 2015ലേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും: എം എം ഹസന്‍

അന്വേഷണം തുടരാതിരിക്കാനാണ് ഏജന്‍സികളെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ ധാരണ തകരും. പിന്നീട് ജയിലില്‍ ഇരുന്ന് ഭരിക്കാനാണ് മുഖ്യമന്ത്രി തുടര്‍ഭരണത്തിന് തയാറെടുക്കുന്നതെന്നും ഹസന്‍.

Story Highlights- m m hassan, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top