നിസാർ ദൗത്യം; കൈകോർത്ത് നാസയും ഇസ്‌റോയും, സഹകരണം പ്രകൃതിയിലെ വിഭവങ്ങളുടെ സംരക്ഷണത്തിന് സഹായകരമെന്ന് അമേരിക്ക

നാസയും ഐഎസ്ആർഒയും തമ്മിലുള്ള സഹകരണം പ്രകൃതിയിലെ വിഭവങ്ങളുടെ സംരക്ഷണത്തിന് സഹായകരമാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ആഗോളതലത്തിൽ ഭൂമിയിലെ വിഭവങ്ങൾ കണ്ടെത്താനും പ്രകൃതിക്ഷോഭം അടക്കമുള്ളത് മുൻകൂട്ടി കാണാനും ഉപകരിക്കുന്ന ഉപഗ്രഹ നിർമ്മാണങ്ങളും വിക്ഷേപണവുമാണ് നാസയും ഐഎസ്ആർഒയും ചേർന്ന് നടത്തുന്നത്.
നാസയും ഇസ്‌റോയും തമ്മിലുള്ള പങ്കാളിത്തം ആവേശകരമാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇത് വലിയൊരു കുതിച്ചുചാട്ടമാണ് ഉണ്ടാക്കുക. ആഗോളതലത്തിലെ പ്രകൃതി വിഭവങ്ങളെ കണ്ടെത്തുക എന്നത് മാനവരാശിയുടെ നിലനിൽപ്പിന് അത്യന്തം ആവശ്യമുള്ള കാര്യമാണ്. നിസാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദൗത്യത്തിനായി അത്യാധുനിക ഉപകരണങ്ങളടക്കം ഇന്ത്യ അമേരിക്കയിലേക്ക് അയച്ചുകഴിഞ്ഞതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ഭൂമിയെ സമഗ്രമായി നിരീക്ഷിക്കുന്ന സംവിധാനമാണ് നിസാർ ദൗത്യം. നാസയും ഇസ്‌റോയും ചേർന്നുള്ള സംരംഭത്തിലൂടെ ആഗോളതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളും നിരന്തരം നിരീക്ഷിക്കപ്പെടും.
Read Also : ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നാസ
അയക്കുന്ന ഉപകരണത്തിൽ അത്യാധുനിക പരീക്ഷണ നിരീക്ഷണ സംവിധാനങ്ങളാണ് ഘടിപ്പിക്കുന്നതെന്ന് നാസ അധികൃതർ വ്യക്തമാക്കി.
Story Highlights- INDIA-AMERICA Partnership In NISAR Mission Will Help Optimise Natural Resources Of World
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here