സൗജന്യ ഭക്ഷ്യ വിതരണം വിലക്കിയ നടപടി; കഞ്ഞിവച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

പ്രതിപക്ഷ നേതാവിൻ്റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൗജന്യ ഭക്ഷ്യ വിതരണം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. തിരുവനന്തപുരം പാല്യം മാർക്കറ്റിൻ്റെ മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐയുടെ എല്ലാ ബൂത്തുകളിലും ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
ജനക്ഷേമ പരിപാടികൾ അട്ടിമറിക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവിൻ്റേത് എന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെപി പ്രമോദ് 24നോട് പറഞ്ഞു. ജനജീവിതത്തെ ബാധിക്കുന്ന കാര്യമാണ് ഇത്. അതിശക്തമായ സമരത്തിലേക്ക് പോകുന്നതിൻ്റെ സൂചനാസമരം മാത്രമാണ് ഇത് എന്നും പ്രമോദ് പറഞ്ഞു.
Read Also : സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടി
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്കാണ് നീട്ടിയത്. വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടിയത്.
മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് ഈ മാസം 31 ന് മുൻപ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന് ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ഉണ്ടായതോടെ കിറ്റ് വിതരണം നീട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ അരി എത്തുന്നതിൽ കാലതാമസം ഉണ്ടായി. ഇതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും വിതരണത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു.
Story Highlights- dyfi protest against ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here