എൽഡിഎഫും യുഡിഎഫും ചേർന്ന് വർഗീയത പ്രചരിപ്പിക്കുന്നു: പിസി ജോർജ്

എൽഡിഎഫും യുഡിഎഫും ചേർന്ന് പൂഞ്ഞാറിൽ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് ജനപക്ഷം ചെയർമാനും സ്ഥാനാർത്ഥിയുമായ പിസി ജോർജ് ഒരു കൂട്ടം ആളുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. തന്റെ വിജയത്തെ ഇതൊന്നും ബാധിക്കാൻ പോകുന്നില്ലെന്നും പിസി ജോർജ് പ്രതികരിച്ചു.
അതേസമയം, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ പിസി ജോർജ് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികൾക്കിടെ പിസി ജോർജിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിലർ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാൽ പ്രചാരണ പരിപാടികൾ നിർത്തിവെക്കുന്നു എന്നും പിസി ജോർജ് വിശദീകരിച്ചത്.
തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയായിരുന്നു പിസി ജോർജിനെതിരെ പ്രതിഷേധം ഉണ്ടായത്. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ചിലർ കൂക്കിവിളിക്കുകയായിരുന്നു. കൂക്കി വിളിച്ചവർക്കെതിരെ പിസി ജോർജ് ഭീഷണി ഉയർത്തി, സൗകര്യമുണ്ടെങ്കിൽ തനിക്ക് വോട്ട് ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights- LDF and UDF spread communalism: PC George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here